എന്റെ വീടിനടുത്തുള്ള കുന്നിന്റെ മുകളിൽ നിന്ന് ആർത്തലച്ചുള്ള ആ സ്ത്രീയുടെ നിലവിളി ഇന്നും എന്റെ കാതിൽ മുഴങ്ങുന്നു...... കുന്നിൻ മുകളിൽ ഒരു ഓല മേഞ്ഞ ചെറ്റ പുര അതിൽ കുട്ടപ്പനും ഭാര്യ പാർവതിയും മകൻ ബാബുവും ആണ് താമസം.........രാത്രിയിൽ പണി കഴിഞ്ഞു ഇത്തിരി കള്ളു മോന്തിയാണ് കുട്ടപ്പന്റെ വരവ്....ചിലപ്പോൾ പാടും അല്ലെങ്കിൽ പുലഭ്യം പറയും .ഒരു പൊതി മോന് കൊടുത്തു മടിയിൽ ഇരുത്തി ലാളിക്കും......പാർവതി ആണേൽ പൂർണ ഗർഭിണി........പലവട്ടം പാർവതി യെ ഞാൻ കണ്ടിട്ടുണ്ട്..കാലിൽ നീരു വച്ചു തടിച്ചിട്ടു....എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നനാറുണ്ട് അവരെ കാണുമ്പോൾ.....ഒരു രാത്രി കുന്നിൻ മുകളിൽ ആൾക്കൂട്ടം പാർവതിക്ക് പ്രസവവേദന...വയറ്റാട്ടി കല്യാണി അകത്തു കയറുകയും പുറത്തിറങ്ങുകയും ചെയ്യുന്നു .അവർ വിയർത്തു കുളചിട്ടുണ്ട്.....അതിന്ടെ കോന്തു എന്ന കുറവൻ പണൽ മഞ്ഞൾ വെള്ളത്തിൽ മുക്കി മന്ത്രം ചൊല്ലി വേദനകൊണ്ട് പുളയുന്ന പാർവതി യെ അടിക്കുന്നുണ്ട്...എല്ലാവരും തൊഴുതു നിലവിളിച്ചു നിൽക്കുന്ന കാഴ്ച....അകത്തു ഞെളിപിരികൊണ്ടു പാർവതി........അപ്പോഴേക്കും എന്റെ അച്ഛൻ അവിടേക്ക് ചെന്നു നമുക്ക് ഡോക്ടറെ വിളിക്കാം എല്ലാവരും സമ്മതിച്ചു .അവെത്തുുള്ള ശ്രീധരൻ എന്ന ടാക്സി ഡ്രൈവറെ ചെന്നു കണ്ടു .ഇ രാത്രി നട്ടപ്പാതിര തന്നെ പോണമോയെന്നു ശ്രീധരൻ.വേണമെന്ന് അച്ഛൻ.പൊയ്യയിൽ ചെന്നു ആന്റണി ഡോക്ടറെ കൂട്ടിക്കൊണ്ടു വന്നു...അതിനിടയിൽ ഞാൻ ഇപ്പൊ ചാവും എന്ന ആർത്തലച്ച നിലവിളി എല്ല ദിക്കും ഭേദിക്കുമാറു മുഴങ്ങിയിരുന്നു....ഡോക്ടർ കുന്നു കയറി അകത്തു കയറി നോക്കി കയുടെ നാടി നോക്കി. ചേതനായറ്റു കിടക്കുന്നു...പാർവതി ....
ഞാനും അമ്മുമ്മയും കുടി അവിടെ പോയി .നിറവയറുമായി മരിച്ചു കിടക്കുന്ന പാർവതി യെ കണ്ടു ഞാൻ പേടിച്ചു. വീട്ടിൽ വന്നപ്പോൾ അമ്മുമ്മ ഉപ്പു ഉഴിഞ്ഞു അടുപ്പിലിട്ടു. എന്റെ പേടി മാറിയില്ല . പിറ്റേന്ന് കുറത്തി വീട്ടിൽ വന്ന് നാവൂറു പാടാൻ വന്നതായിരുന്നു. അമ്മുമ്മ എന്നെ വിളിച്ചു കുറത്തിയുടെ അടുത്തിരുത്തി. അവർ നുള് ജപിച്ചു എന്റെ അരയിൽ കെട്ടാൻ ശ്രമിച്ചു. മന്ത്രം ചൊല്ലി ഊതുമ്പോൾ അവരുടെ വായ് നാറ്റം കാരണം ഞാൻ എണീറ്റു ഓടികളഞ്ഞു, അതോടെ എന്റെ പേടിയും പോയി.മരിച്ച അന്ന് രാത്രി തന്നെ പാർവതി യുടെ സംസ്കരം നടന്നു. വയർ കീറി കുട്ടിയെ എടുത്തു പുറത്തു കാണിച്ചു. നല്ലൊരു ആണ്കുട്ടി. എന്നിട്ടു വയറിനുള്ളിൽ കടുക് നിറച്ചു തുന്നിക്കെ്ട്ടി.പ്രേതമാവാതിരിക്കാൻ എന്ന അന്ധവിശ്വാസം....കുട്ടപ്പന്റെയും പാർവതി യുടെയും ബ്ലഡ് ഗ്രൂപ്പിൽ എന്തോ പിശകുള്ളത് കൊണ്ടാണ് പ്രസവത്തിനു ബുദ്ധിമുട്ട് ഉണ്ടായേതെന്നു ഡോക്ടർ പറഞ്ഞു.......ആ നിലവിളി ശബ്ദം ഇന്നും എന്റെ കാതി ൽ മുഴങ്ങുന്നു........
കരുണാകരൻ എം എം
പുത്തൻവേലിക്കര
No comments:
Post a Comment