"പറവൂരിൽ
കൊച്ചിയും തിരുവിതാം കൂറും ഉണ്ടായിരുന്നു.
രണ്ട് രാജ്യങ്ങൾ
അതിർത്തി പങ്കിട്ടിരുന്ന പറവൂരിന്റെ പല ഭാഗങ്ങളിലും രാജ്യാതിർത്തി നിശ്ചയിക്കുന്ന അതൃത്തി കല്ലുകൾ ഇപ്പോഴും കാണാം.
കൊ എന്നും തി എന്നും ഇരുഭാഗത്തും എഴുതിയിട്ടുള്ള അതൃത്തി കല്ലുകളെ
കൊതി കല്ലുകൾ എന്നാണ് പഴമക്കാർ വിളിച്ചിരുന്നത്.
ചേന്ദമംഗലം പഞ്ചായത്ത് പൂർണ്ണമായും കൊച്ചിയുടെ ഭാഗമായിരുന്നു.
കൊച്ചി രാജാവിന്റെ പ്രധാന മന്ത്രിമാരായ
പാലിയത്തച്ചന്മാരുടെ നാടെന്ന നിലയിലാണ്
ചേന്ദമംഗലം കൊച്ചിയുടെ കയ്യിൽ വന്നത്.
എന്നാൽ പറവൂർ എന്ന രാജ്യം ഒരിക്കൽ പൂർണ്ണമായും കൊച്ചിയുടെ ഭാഗമായിരുന്നു.
ഇത് പറയുമ്പോൾ ഇന്നത്തെ പറവൂർ താലൂക്ക് കൊച്ചിയും തിരുവിതാംകൂറും പങ്കിടുന്നതിനു മുൻപ് നാല് രാജ്യങ്ങളുടെ ഭാഗമായിരുന്നു.
പറവൂർ രാജ്യം, ആലങ്ങാട് രാജ്യം, വില്ലാർ വട്ടം രാജ്യം, ഇടപ്പള്ളി സ്വരൂപം എന്നിങ്ങനെ നാലായി തിരിച്ചിരുന്ന പറവൂർ താലൂക്കിലെ നാട്ടു രാജ്യങ്ങളിൽ കോട്ടയിൽ കോവിലകം കേന്ദ്രീകരിച്ചുള്ള വില്ലാർവട്ടം രാജ്യം
ചേര രാജ്യ തകർച്ചയോടടുത്തു തന്നെ
ഇല്ലാതായി.
ഇവിടത്തെ രാജാവ് കൃസ്തു മതം സ്വീകരിച്ചെന്നും ബുദ്ധ മതം സ്വീകരിച്ചെന്നും രണ്ടഭിപ്രായമുണ്ട്.
രണ്ടായാലും രാജ്യം വിട്ടുപോയ അവസാനത്തെ രാജാവ് തന്റെ ബന്ധുക്കളായ പാലിയത്തച്ചന്മാർക്കു
തന്റെ രാജ്യം അട്ടിപ്പേറായി എഴുതി നൽകിയത്രെ..
ഇങ്ങനെയാണിത് പാലിയത്തിന്റെയും
കൊച്ചിയുടെയും ഭാഗമാകുന്നത്.
പിന്നീട് കൊച്ചിയെ സാമൂതിരി ആക്രമിക്കുകയും പറവൂർ കേന്ദ്രീകരിച്ചുകൊണ്ട്
സാമൂതിരി കൊച്ചിക്കെതിരെ യുദ്ധം ചെയ്യുകയുമുണ്ടായി.
ഈ അവസരത്തിൽ കൊച്ചിയുടെ സാമന്തന്മാരായ പറവൂർ ആലങ്ങാട്
രാജ്യങ്ങൾ സാമൂതിരിയെ സഹായിക്കുകയുണ്ടായി.
കൊച്ചി സാമൂതിരിക്കെതിരെ
തിരുവിതാംകൂറിന്റെ സഹായം തേടുകയും
സംയുക്ത നീക്കത്തിലൂടെ സാമൂതിരിയെ
തുരത്തുകയും ചെയ്തു.
കൊച്ചിയെ യുദ്ധത്തിൽ സഹായിച്ച
തിരുവിതാംകൂറിന് കൊച്ചി രാജാവ്
പാരിതോഷികമായി പറവൂരും ആലങ്ങാടും
നൽകുകയുണ്ടായി.
എന്നാൽ തങ്ങളുടെ പ്രധാനമന്ത്രിമാരുടെ ആസ്ഥാനവും പഴയ വില്ലാർ വട്ടം ഭാഗങ്ങളും
കൊച്ചിയിൽ നില നിർത്തുകയും ചെയ്തു.
ഇതുകൊണ്ടാണ് പറവൂരിൽ കൊ യും തി യും ഒരുപോലെ ഉദ്ഭവിച്ചത്.
..........
#cherai #sahodaranayyappan #home #historic #enteparavoor #myplace #northparavur #exploring #kerala #tourism #godsowncountry @ Sahodaran Smarakam
No comments:
Post a Comment